ബഡ്ജറ്റ് പാസാക്കാൻ നിർദ്ദേശം വി.സി
Saturday 24 May 2025 12:39 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ ഗവർണർ ആർ.വി ആർലേക്കറുടെ നിർദ്ദേശം കാത്ത് വൈസ്ചാൻസലർ ഡോ.കെ.ശിവപ്രസാദ്. മൂന്നുതവണ സിൻഡിക്കേറ്റും ഒരുവട്ടം ബോർഡ് ഒഫ് ഗവേണേസ് (ബി.ഒ.ജി) യോഗവും ചേർന്നിട്ടും ക്വാറം തികയാത്തതിനാൽ ബഡ്ജറ്റ് പാസാക്കാനായിട്ടില്ല. ഇതിനുള്ള തുടർ നിർദ്ദേശങ്ങൾ താൻ നൽകാമെനന് ഗവർണർ വി.സിയെ അറിയിച്ചിട്ടുണ്ട്. വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയതിനാൽ പരീക്ഷാ നടത്തിപ്പ്, ശമ്പളം, ദൈനംദിന ചിലവുകൾ എന്നിവ തടസപ്പെട്ടിട്ടില്ല. ഗവർണർ പങ്കെടുത്ത ബി.ഒ.ജി യോഗവും ക്വാറം തികയാതെ പിരിഞ്ഞിരുന്നു.