വാഹൻ തകരാറിൽ അപേക്ഷകർ വലഞ്ഞു
Saturday 24 May 2025 12:41 AM IST
തിരുവനന്തപുരം: വാഹൻ സോഫ്റ്റ്‌വെയർ തകരാറിലായതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസുകളുടെ പ്രവർത്തനം തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടുമുതലാണ് തകരാറിലായത്. ഓൺലൈൻ സേവനങ്ങളും ഓഫീസുകളിലേക്കുള്ള സോഫ്റ്റ്‌വെയറും ഒരേ പോലെ തടസപ്പെട്ടു. അപ്‌ഡേഷന്റെ ഭാഗമായുള്ള സാങ്കേതിക പ്രശ്നമാണിതെന്ന് കേന്ദ്രഉപരിതലഗതാഗത മന്ത്രാലയം അറിയിച്ചു.