റബർ കൃഷി നഷ്ടത്തിൽ: മരത്തിൽ കുരുമുളക് പടർത്തി കർഷകൻ

Saturday 24 May 2025 12:53 AM IST
കുരുമുളക് വള്ളി പടർത്തുന്നതിനായി റബ്ബർ മരങ്ങളുടെ ശിഖരം വെട്ടിമാറ്റിയ നിലയിൽ

കാളികാവ്: റബ്ബർ കൃഷി നഷ്ടത്തിലാണെന്നും പണിക്കൂലി പോലും കിട്ടുന്നില്ലെന്നും കർഷകർ. റബർ മരത്തിന്റെ തല വെട്ടിമാറ്റി കുരുമുളക് വള്ളി പടർത്തിയിരുക്കകയാണ് കരുവാരക്കുണ്ട് പാന്തറയിലെ തറപ്പിൽ സുരേഷെന്ന കർഷകൻ പത്തു വർഷത്തോളം പഴക്കമുള്ള റബ്ബർ മരങ്ങളിലാണ് വള്ളി പടർത്തുന്നത്. ഇതിന്റെ ഭാഗമായി റബർ മരത്തിന്റെ പത്തടി മുകളിലേക്കുള്ള ഭാഗമാണ് മുറിച്ചു മാറ്റിയിട്ടുള്ളത്.പത്തേക്കറോളം വരുന്ന റബർ തോട്ടമാണ് മുറിച്ചുമാറ്റിയിട്ടുള്ളത്. റബർ പരിപാലനത്തിന് വരുന്ന വലിയ ചെലവ് വരുമാനത്തിലൂടെ ലഭിക്കുന്നില്ല. ഇതിനെ തുടർന്നാണ് മരങ്ങളിൽ കുരുമുളക് വള്ളിയിടാൻ തീരുമാനിച്ചത്.കുരുമുളകിന് വലിയ മാറ്റമില്ലാതെ വില ലഭിക്കുകയും ചെയ്യും. കുരുമുളക് വള്ളികൾക്ക് ഏറെക്കാലം നിലനിൽക്കുന്ന ബലമുള്ള താങ്ങു മരം ഇതിലൂടെ ലഭിക്കുന്നു. മുളക് കൃഷിക്കിടയിലൂടെ റംബൂട്ടാൻ കൃഷിയും നടത്തുന്നുണ്ട്.റബ്ബറിന് വില പാടെ താഴോട്ടു പതിക്കുന്നതോടെ റബർ ഉത്പാദനം കർഷകർ നിറുത്തി വയ്ക്കാറുണ്ട്.