എസ്- 400 ഇനിയുമെത്തും: ഡോവൽ റഷ്യയിലേക്ക്

Saturday 24 May 2025 12:55 AM IST

ന്യൂഡൽഹി: പാകിസ്ഥാനെ മുട്ടുമടക്കിച്ച എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ബാക്കി യൂണിറ്റുകളുടെ കൈമാറ്റം വേഗത്തിലാക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലേക്ക്. പാകിസ്താൻ ഇന്ത്യയിലേക്ക് നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾചെറുക്കാൻ എസ് 400 പ്രതിരോധ സംവിധാനം ഏറെ സഹായകരമായിരുന്നു. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷൊയിഗുവിന്റെ അദ്ധ്യക്ഷതയിൽ മേയ് 27 മുതൽ 29 വരെ മോസ്‌കോയിൽ നടക്കുന്ന സുരക്ഷാ വിഷയങ്ങളിലെ 13ാമത് അന്താരാഷ്ട്ര യോഗത്തിൽ ഡോവൽ പങ്കെടുക്കും. എസ് 400 ഇടപാടുകൾ വേഗത്തിലാക്കാനുള്ള ചർച്ചകളും നടത്തും.