കോഴിക്കോട് ബയോളജിക്കൽ പാർക്ക്: ആദ്യഘട്ട പ്രവൃത്തി ഉടൻ 

Saturday 24 May 2025 12:57 AM IST
ബയോളജിക്കൽ പാർക്ക്

കോ​ഴി​ക്കോ​ട്:​ ​പേ​രാ​മ്പ്ര​ ​-​ ​പെ​രു​വ​ണ്ണാ​മൂ​ഴി​ ​വ​നം​ ​റേ​ഞ്ചി​ലെ​ ​മു​തു​കാ​ട് ​ആ​രം​ഭി​ക്കു​ന്ന​ ​കോ​ഴി​ക്കോ​ട് ​ബ​യോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്കി​ന്റെ​ ​നി​ർ​മാ​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​ന​ട​ത്താ​നും​ ​ആ​ദ്യ​ഘ​ട്ട​ ​പ്ര​വൃ​ത്തി​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കാ​നും​ ​വ​നം​വ​ന്യ​ജീ​വി​ ​വ​കു​പ്പ് ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​ഉ​ന്ന​ത​ത​ല​ ​സ​മി​തി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ന്റ​ർ,​ ​ഇ​ന്റ​ർ​പ്ര​റ്റേ​ഷ​ൻ​ ​സെ​ന്റ​ർ,​ ​ബ​യോ​ ​റി​സോ​ഴ്‌​സ് ​പാ​ർ​ക്ക്,​ ​ടി​ക്ക​റ്റ് ​കൗ​ണ്ട​ർ,​ ​വാ​ഹ​ന​ ​പാ​ർ​ക്കി​ങ് ​സൗ​ക​ര്യം,​ ​ല​ഘു​ ​ഭ​ക്ഷ​ണ​ശാ​ല,​ ​ടോ​യ്‌​ല​റ്റ് ​ബ്ലോ​ക്ക്,​ ​ഓ​ഫീ​സ്,​ ​താ​മ​സ​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​ആ​ദ്യ​ഘ​ട്ടം.​ ​ര​ണ്ടാ​മ​ത്തെ​ ​ഘ​ട്ട​ത്തി​ൽ​ ​വ​ന്യ​മൃ​ഗ​ ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്രം,​ ​വെ​റ്റ​റി​ന​റി​ ​ആ​ശു​പ​ത്രി​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​ഇ​ന്റ​ർ​പ്ര​റ്റേ​ഷ​ൻ​ ​സെ​ന്റ​ർ​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടും.​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലു​ള്ള​ ​ക​ര​ട് ​പ​ദ്ധ​തി​ ​റി​പ്പോ​ർ​ട്ട് ​ഹൈ​പ​വ​ർ​ ​ക​മ്മി​റ്റി​ക്ക് ​സ​മ​ർ​പ്പി​ക്കു​ക​യും​ ​സ്‌​പെ​ഷ്യ​ൽ​ ​വ​ർ​ക്കിം​ഗ് ​ഗ്രൂ​പ്പ് ​ചേ​രു​ക​യും​ ​ചെ​യ്യും.​ ​ജൂ​ൺ​ ​അ​ഞ്ചി​ന് ​മു​മ്പ് ​അ​നു​മ​തി​ക​ൾ​ക്കു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കും.​ 15.5​ ​കോ​ടി​ ​രൂ​പ​യാ​ണ് ​പ​ദ്ധ​തി​ ​ചെ​ല​വാ​യി​ ​ക​ണ​ക്കാ​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ​ ​നി​ല​യി​ലും​ ​മ​റ്റു​ ​രീ​തി​യി​ലും​ ​പി​ടി​കൂ​ടു​ന്ന​ ​മൃ​ഗ​ങ്ങ​ളെ​ ​പാ​ർ​പ്പി​ക്കു​ന്ന​തി​നും​ ​ചി​കി​ത്സി​ക്കാ​നു​മാ​യി​ ​കി​ഫ്ബി​ ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​ആ​നി​മ​ൽ​ ​ഹോ​സ്‌​പൈ​സ് ​സെ​ന്റ​ർ​ ​ബ​യോ​ള​ജി​ക്ക​ൽ​ ​പാ​ർ​ക്കി​ന് ​അ​നു​ബ​ന്ധ​മാ​യി​ ​ആ​രം​ഭി​ക്കും.​