വിരമിക്കുന്നത് 10,000പേർ, ആനുകൂല്യം 3000കോടി

Saturday 24 May 2025 12:10 AM IST

തിരുവനന്തപുരം: സർക്കാർ സർവീസിൽ നിന്ന് ഈ മാസം അവസാനം വിരമിക്കുന്നത് പതിനായിരത്തോളം പേർ. ഇവർക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ സർക്കാർ കണ്ടെത്തേണ്ടത് 3000കോടിയോളം രൂപയാണ്. ഇതിനായി പൊതുവിപണിയിൽ കടപ്പത്രമിറക്കി 2000 കോടി സമാഹരിക്കാനാണ് തീരുമാനം.

ഇക്കൊല്ലം ആകെ 24,424 പേരാണ് വിരമിക്കുന്നത്. ഇതിൽ പകുതിയോളവും മേയ് അവസാനമാണ്. തസ്തികയനുസരിച്ച് 15 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും ലഭിക്കുക. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങൾ.