കുട്ടികൾക്കായി വിനോദ വിജ്ഞാന ക്യാമ്പ്

Saturday 24 May 2025 1:30 AM IST
കരുനാഗപ്പള്ളി നഗരസഭയിൽ നടന്ന വിനോദ വിജ്ഞാന ക്യാമ്പ് സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോപാർക്ക് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ കലാ സാംസ്കാരിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിനോദ വിജ്ഞാന സംഗമം സംഘടിപ്പിച്ചു. 'കർണ്ണികാരം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോ പാർക്ക് ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ എൽ.ശ്രീലത, തൊടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എവർ മാക്സ് ബഷീർ, പ്രധമാദ്ധ്യാപകരായ ശ്രീകുമാരി, ജമീല തുടങ്ങിയവർ സംസാരിച്ചു. വയലിനിസ്റ്റ് ബാലമുരളി, ഗായിക പാർവതി, ചിത്രകാരൻ അനിവർണം, കെ.എസ്. രെഞ്ചു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.