സി. കേശവൻ തുറന്ന പുസ്തകം: അഡ്വ. എ. ഷാനവാസ്‌ ഖാൻ

Saturday 24 May 2025 1:33 AM IST
മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി. കേശവൻ അനുസ്മരണത്തി​ന്റെ ഭാഗമായി​ അദ്ദേഹത്തി​ന്റെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയി​ൽ പങ്കെടുക്കുന്ന കെ.പി.സി​.സി നിർവ്വാഹക സമിതി അംഗം അഡ്വ എ.ഷാനവാസ്ഖാൻ, മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അജിത്, ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണപിള്ള, സന്തോഷ് പുള്ളിവിള, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് എം.വി. ഹെൻട്രി, ബ്ലോക്ക് ജനറൽ സെക്രട്ടറി ബി. ഹേമചന്ദ്രൻ തുടങ്ങി​യവർ

കൊല്ലം: സർ സി.പിയുടെ ദുർഭരണത്തിനെതിരെ സന്ധിയില്ലാതെ സമരം നയിച്ച ജനകീയ യോദ്ധാവ് എന്ന നിലയിൽ രാഷ്ട്രീയ ചരിത്രത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു സി. കേശവൻ എന്ന് കെ.പി.സി​.സി നിർവ്വാഹക സമിതി അംഗം അഡ്വ എ.ഷാനവാസ്ഖാൻ പറഞ്ഞു. മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സി. കേശവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അജിത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണപിള്ള, സന്തോഷ് പുള്ളിവിള, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് എം.വി. ഹെൻട്രി, ബ്ലോക്ക് ജനറൽ സെക്രട്ടറി ബി. ഹേമചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷമീർ വലിയവിള, വിപിൻ വിക്രം, വിപിൻ ജോസ്, അൻസിൽ സുബൈർ എന്നിവർ സംസാരി​ച്ചു. സി. കേശവന്റെ സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ കോൺഗ്രസ് നേതാക്കളായ രത്മാകരൻ, ശ്രീജ രഞ്ജിത്ത്, റാഫേൽ കുര്യൻ, വഹാബ് കുട്ടപ്പൻ കൂട്ടിക്കട, ശൈലജ, ആതിര രഞ്ജു, ക്രിസ്റ്റി ഇഗ്നേഷ്യസ്, ഷാനവാസ്, ഭദ്രൻ, നിസാമുദ്ദീൻ, രാജു, ലളിത, നിർമ്മല എന്നിവർ നേതൃത്വം നൽകി.