വിമല സെൻട്രൽ സ്കൂളിൽ മെറിറ്റ് ഡേ ആഘോഷം
Saturday 24 May 2025 1:44 AM IST
കാരംകോട്: വിമല സെൻട്രൽ സ്കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച 'മൈൽ സ്റ്റോൺ' പരിപാടി സിവിൽ സർവീസ് പരീക്ഷയിൽ 95-ാം റാങ്ക് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി ദേവിക പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡാനിയൽ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, സ്കൂൾ ചെയർപേഴ്സൺ ക്രിസ് ലീ അബിസൺ, വൈസ് ചെയർപേഴ്സൺ നവമി ആർ.നായർ എന്നിവർ സംസാരിച്ചു.