സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം
Saturday 24 May 2025 5:35 PM IST
തിരുമാറാടി: തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് തുടക്കമായി. പരിശീലന പരിപാടിയുടെയും പച്ചക്കറി തൈകളുടെയും വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ അനിതാ ബേബി അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ടി.കെ. ജിജി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനി ജോൺസൺ, ബീന ഏലിയാസ്, കുടുംബശ്രീ ചെയർപേഴ്സൺ തങ്കമ്മ ശശി, കൃഷി അസിസ്റ്റന്റുമാരായ റോബിൻ പൗലോസ്, ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ ക്ലാസ് നയിച്ചു.