മഹിളാ അസോ. കാൽനട ജാഥ
Saturday 24 May 2025 5:41 PM IST
അങ്കമാലി:വർഗീയതയ്ക്കും സാമൂഹിക ജീർണതയ്ക്കും ലഹരിക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വം നൽകുന്ന കാൽനട പ്രചാരണ ജാഥ അങ്കമാലിയിൽ പര്യടനം നടത്തി. ജില്ലാ പ്രസിഡന്റ് ടി.വി. അനിത ഉദ്ഘാടനം ചെയ്തു. ഗ്രേയ്സി ദേവസി അദ്ധ്യക്ഷയായി. ആൻസി ജിജൊ ക്യാപ്ടനായ ജാഥ അങ്കമാലി ടി.ബി ജംഗ്ഷനിൽ ആരംഭിച്ച് തുറവൂർ, മഞ്ഞപ്ര, നീലീശ്വരം തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കാലടിയിൽ സമാപിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ. പി. റെജിഷ്, മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് വിനീത ദിലീപ്, രംഗമണി വേലായുധൻ, ചന്ദ്രാവതി രാജൻ, സതി ഗോപാലകൃഷ്ണൻ, വിജി റെജി, ആനി ജോസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു