കെ.സി. മാത്യു അനുസ്മരണം
Saturday 24 May 2025 6:51 PM IST
കാക്കനാട്: പ്രമുഖ സി.പി.ഐ-എ.ഐ.ടി.യു.സി. നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.സി. മാത്യുവിന്റെ ഒമ്പതാം ചരമവാർഷിക ദിനം സി.പി.ഐ. തോപ്പിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഉണിച്ചിറ ജംഗ്ഷനിൽ ആചരിച്ചു. അനുസ്മരണയോഗം സി.പി.ഐ. തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് അജിത് അരവിന്ദ്, സി.പി.ഐ. തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി ആന്റണി പരവര, അഡ്വ. കെ.ബി.രാജേഷ്, കെ.വി.ഷെൽസൺ, അബ്ദുൽ ലത്തീഫ്, അനിൽ.പി. തങ്കപ്പൻ, ടി.കെ. ശിശുപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.