വൈശാഖ വാവ് 27 ന്

Saturday 24 May 2025 6:55 PM IST

മുവാറ്റുപുഴ: മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രവും തീർത്ഥക്കരയുംവൈശാഖ വാവിനായി ഒരുങ്ങി. 27നാണ് ഈ വർഷത്തെ വൈശാഖ വാവ്. പിതൃതർപ്പണ പ്രധാനങ്ങളായ അമാവാസികളിൽ ഒന്നായ വൈശാഖ വാവ് ദിവസം രാവിലെ 5.30 മുതൽ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള കാശീതീർത്ഥ സാന്നിദ്ധ്യത്താൽ പിതൃമോക്ഷ പ്രസിദ്ധമായ തീർത്ഥക്കരയിലെ വിശാലമായ സുകൃതം തീർത്ഥമണ്ഡപത്തിൽ ബലിയിടീൽ ആരംഭിക്കും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, തിലഹവനം, സായൂജ്യപൂജകൾ, പിതൃശുദ്ധിക്രിയകൾ എന്നിവയും ഉണ്ടായിരിക്കും. ബലിയിടൽ കർമ്മങ്ങൾക്ക് ആനിക്കാട്ടില്ലത്ത് നാരായണൻ ഇളയത് പൗരോഹിത്യം വഹിക്കും. മുൻകൂട്ടി അറിയിക്കുന്നവർക്കായി ഉണക്കൽ വച്ച് (അരി വേവിച്ച്) ബലിയിടുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.