ശ്രേഷ്ഠ കാതോലിക്ക ബാവക്ക് സ്വീകരണം

Saturday 24 May 2025 7:01 PM IST

കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് യാക്കോബായ സഭയുടെ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയ വലിയ പള്ളിയിലാണ് സ്വീകരണചടങ്ങ്. സമ്മേളനം എബ്രാഹം മാർ സേവേറിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പൊലീത്ത, മാർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, ഡീൻ കുര്യാക്കോസ് എം.പി., കെ.കെ. ടോമി, കെ.കെ. ദാനി, പി. എ. എം. ബഷീർ, കാന്തി വെള്ളക്കയ്യൻ തുടങ്ങിയവർ പങ്കെടുത്തു.