സമ്മാനങ്ങൾ വിതരണം

Saturday 24 May 2025 7:16 PM IST

മരട്: അജ്മൽ ബിസ്മിയുടെ സഹകരണത്തോടെ മരട് നഗരസഭ, നികുതി അടച്ചവർക്കായി നടത്തിയ നറുക്കെടുപ്പിലെ സമ്മാനങ്ങളുടെ വിതരണോദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, കൗൺസിലർമാരായ റിനി തോമസ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മോളി ഡെന്നി എന്നിവർ സംസാരിച്ചു.

നികുതി അടച്ചവർക്കായി നഗരസഭ സംഘടിപ്പിച്ച സമ്മാനപദ്ധതിയിൽ നെട്ടൂർ സനൂജ്, സാജദ്, മക്കാറുകുട്ടി എന്നിവരാണ് ഒന്നാം സമ്മാനത്തിന് അർഹരായത്. രണ്ടാം സമ്മാനം കെ.ഒ. തോമസ് (കല്ലുപാലം) നേടി. മൂന്നാം സമ്മാനം അബ്ദുൽ സലാമിന് ലഭിച്ചു. കൂടാതെ മറ്റ് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.