കണ്ണൂരിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

Saturday 24 May 2025 7:33 PM IST

കണ്ണൂർ: കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസാണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞപ്പോൾ മറിഞ്ഞുവീണ ബിയാസിന്റെ തലയിലൂടെ കമ്പി തുളച്ചുകയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ചാലക്കുന്നിൽ ഇന്ന് വെെകിട്ട് ആണ് അപകടം ഉണ്ടായത്.