ബിരിയാണി ചലഞ്ചുമായി വണ്ടൂർ ട്രോമാ കെയർ യൂണിറ്റ്
Sunday 25 May 2025 12:58 AM IST
വണ്ടൂർ : ബിരിയാണി ചലഞ്ചുമായി വണ്ടൂർ ട്രോമാ കെയർ . യൂണിറ്റിന്റെ പുതിയ ഓഫീസ് സജ്ജീകരണം, റസ്‌ക്യൂ ഉപകരണങ്ങൾ വാങ്ങൽ മുതലായവ ലക്ഷ്യം വച്ചാണ് വരുന്ന 27ന് ജനകീയ ബിരിയാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ജില്ലാ ട്രോമാ കെയർ ജോയിന്റ് സെക്രട്ടറി കെ. അഷറഫ്, ട്രോമാകെയർ നിലമ്പൂർ താലൂക്ക് സെക്രട്ടറി എം. വേലായുധൻ, വണ്ടൂർ സ്റ്റേഷൻ യൂണിറ്റ് ലീഡർ കെ.ടി ഫിറോസ് ബാബു, യൂണിറ്റ് ട്രഷറർ കെ.സി. പ്രദീപ്, പി. ഉണ്ണികൃഷ്ണൻ, എം. അസൈൻ, സി.ടി. ഷാഹുൽഹമീദ് തുടങ്ങിയവർ പങ്കെടുത്തു