ലഫി ലേണിംഗ് റിസർച്ച് സെന്റർ യൂണിറ്റ് ഉദ്ഘാടനം
Sunday 25 May 2025 12:59 AM IST
മലപ്പുറം: സലഫി ലേണിംഗ് റിസർച്ച് സെന്റർ കോട്ടക്കൽ യൂണിറ്റിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം 27ന് ചങ്കുവെട്ടി ഐ.എം.ബി ഹാളിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുടുംബങ്ങളിലും സംസ്കരണമുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് 1990ൽ കോഴിക്കോട് കേന്ദ്രീകരിച്ച് ആരംഭിച്ചതാണ് സലഫി ലേണിംഗ് റിസർച്ച് സെന്റർ. ഖുർആൻ, ഹദീസ്, ഇസ്ലാമിക ചരിത്രം, അറബി ഭാഷാ പഠനം, ഖുതുബ പരിശീലനം, അദ്ധ്യാപക പരിശീലനം എന്നിവയിലൂടെ പ്രായഭേദമന്യേ മതവിജ്ഞാനം നൽകുന്ന സംരംഭമാണ് എസ്.എൽ.ആർ.സി. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ. ഉമ്മർ, ഡോ.സി.മുഹമ്മദ്, ഹാറൂൺ വേങ്ങര, മുഹമ്മദലി പുതുപ്പറമ്പ്, കെ.റസാഖ് പങ്കെടുത്തു.