അഭിനന്ദിച്ചു
Sunday 25 May 2025 12:59 AM IST
മലപ്പുറം : നാരി പുരസ്‌കാര ജേതാവായ കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കലിനെ കോഡൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ ഉപഹാരം കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി ലീഡർ കെ.എൻ. ഷാനവാസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാത്തിമ വട്ടോളി, ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, മെമ്പർമാരായ സമീമത്തുന്നീസ പാട്ടുപാറ, കെ.ടി. റബീബ്, മുംതാസ് വില്ലൻ, ജൂബി മണപ്പാട്ടിൽ, ആസിഫ് മുട്ടിയറക്കൽ എന്നിവർ പങ്കെടുത്തു.