യാത്രയയപ്പ് നൽകി
Sunday 25 May 2025 1:00 AM IST
മലപ്പുറം : മലപ്പുറം ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിലെ അറ്റൻഡർമാരുടെ കൂട്ടായ്മയായ തണൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. സക്കറിയ മധുരക്കറിയൻ ഉദ്ഘാടനം ചെയ്തു. പി.വി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബാബു മഠത്തിൽ, എ.വി. മോഹൻദാസ് , രാജൻ സംസാരിച്ചു. അബ്ദുൽ റൗഫ് സ്വാഗതവും കെ. ഗീത നന്ദിയും പറഞ്ഞു