എസ്.എസ്.എൽ.സി വിജയാരവം 28ന്

Sunday 25 May 2025 12:02 AM IST
എസ്.എസ്.എൽ.സി വിജയാരവം

വടകര: കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ വൈബിന്റെ ആഭിമുഖ്യത്തിൽ എസ് .എസ് .എൽ ..സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വടകര നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കുള്ള അനുമോദനം 'വിജയാരവം 2025 28ന് രാവിലെ 9ന് വടകര ടൗൺ ഹാളിൽ നടക്കും. ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. കവി വീരാൻകുട്ടി മുഖ്യാതിഥിയാകും വടകര നിയോജക മണ്ഡലത്തിൽ താമസിക്കുകയും പുറത്തുള്ള സ്കൂളുകളിൽ പഠിക്കുകയും ചെയ്ത വിദ്യാർത്ഥികൾ പേര്, വിലാസം, ഫോൺ നമ്പർ, ഫോട്ടോ, പഠിച്ച സ്കൂളിന്റെ പേര് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കണം. ഇന്നാണ് അവസാന തിയതി. വിശദവിവരങ്ങൾക്ക് ഫോൺ : 8593960979.