ഇ.ഡി​ കോഴക്കേസ്: 4-ാം പ്രതി​ കൈയക്ഷര സാമ്പിൾ നൽകി

Sunday 25 May 2025 12:10 AM IST

മൂവാറ്റുപുഴ: ഇ.ഡിയുടെ കേസി​ൽ നി​ന്നൊഴി​വാക്കാൻ കോഴ ചോദി​ച്ചെന്ന കേസിലെ നാലാം പ്രതിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജി​ത്ത് വാര്യർ ഇന്നലെ കൈയക്ഷര സാമ്പി​ൾ നൽകുന്നതി​നായി​ മൂവാറ്റുപുഴ വി​ജി​ലൻസ് കോടതിയിൽ ഹാജരായി. കൊല്ലത്തെ കശുഅണ്ടി​ വ്യാപാരിയുടെ കേസ് ഒഴിവാക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലെ രണ്ടും മൂന്നും നാലും പ്രതികൾക്ക് വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.