വിദേശ നിക്ഷേപകർ പിന്മാറുന്നു
Sunday 25 May 2025 12:27 AM IST
കൊച്ചി: ആഗോള ധനകാര്യ മേഖലയിൽ അനിശ്ചിതത്വം ശക്തമായതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും പിന്മാറ്റം ശക്തമാക്കുന്നു. കഴിഞ്ഞ വാരം വിദേശ നിക്ഷേപകർ 11,591 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ഇതോടെ മേയ് മാസത്തിലെ വിദേശ ധന സ്ഥാപനങ്ങളുടെ നിക്ഷേപം 13,835 കോടി രൂപയായി കുറഞ്ഞു. അമേരിക്കയുടെ പൊതുകടം കുത്തനെ കൂടുമെന്ന ആശങ്കയിൽ ഡോളറും യു.എസ് കടപ്പത്രങ്ങളും തിരിച്ചടി നേരിടുന്നതാണ് വിദേശ നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ആപ്പിളിന്റെ ഐ ഫോണിനും യൂറോപ്പിലെ ഉത്പന്നങ്ങൾക്കും അധിക തീരുവ ഈടാക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയാണ് വിപണിയിൽ ആശങ്ക ശക്തമാക്കുന്നത്.