സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിനൊപ്പം ഫ്ളെക്സി വേരിയന്റുകൾ
കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ സൂപ്പർ സ്റ്റാറിന് ഒപ്പം വിവിധ വേരിയന്റുകൾ അടങ്ങിയ റൈഡറായ സൂപ്പർ ഫ്ളെക്സി അവതരിപ്പിച്ചു. സൂപ്പർ സ്റ്റാർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്കൊപ്പം പുതുതലമുറ നേട്ടങ്ങൾ സ്വന്തമാക്കാനാവുന്ന വിധത്തിൽ സൗകര്യങ്ങളും വ്യക്തിഗത മാറ്റങ്ങളും തെരഞ്ഞെടുപ്പുകളും ഉൾക്കൊള്ളുന്നതാണ് സൂപ്പർ ഫ്ളെക്സി റൈഡറുകൾ. എസ്സൻഷ്യൽ, പ്രിഫേർഡ്, സെക്യൂർ എന്നീ വേരിയന്റുകളാണ് ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകൾക്ക് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായി വാങ്ങുന്നവർക്ക് ഉത്തമമായ രീതിയിൽ ചെറുകിട പട്ടണങ്ങളിലുള്ളവർക്കും പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലാണ് എസൻഷ്യൽ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ മുതൽ പരിരക്ഷാ തുകയുള്ള ഇതിൽ സിംഗിൾ പ്രൈവറ്റ് റൂം, ഡേ കെയർ പ്രൊസിജിയറുകൾ, ആയുഷ്, അവയവ ദാനം, ഹോം കെയർ ചികിത്സ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്