പി.എസ്.സി ചെയർമാന് ശമ്പളം 4.10 ലക്ഷം, അംഗങ്ങൾക്ക് 4 ലക്ഷം
Sunday 25 May 2025 12:00 AM IST
തിരുവനന്തപുരം: പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത (ഡി.എ) രണ്ടു ശതമാനം കൂട്ടി 55 ശതമാനമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇതോടെ ചെയർമാന്റെ ശമ്പളം 4.10 ലക്ഷം രൂപയും അംഗങ്ങളുടേത് 4 ലക്ഷം രൂപയുമാകും. വർദ്ധനയ്ക്ക് 2025 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ട്. അഞ്ചു മാസത്തെ കുടിശികയും നൽകും. ചെയർമാനു പുറമേ 19 അംഗങ്ങളാണ് പി.എസ്.സിയിലുള്ളത്.