കേരളസർവകലാശാല നാല് വർഷ ബിരുദ പ്രവേശനം
കേരളസർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 26 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. https://admissions.keralauniversity.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് എസ്.സി/എസ്.ടി: 600/ രൂപ, മറ്റുള്ളവർ: 1200/ രൂപ,
വിവരങ്ങൾക്ക്: 04712308328, 9188524612, ഇമെയിൽ: cssfyugphelp2025@gmail.com.
മേയ് 28 മുതൽ 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി/പ്രാക്ടിക്കൽ/വൈവവോസി) സർവകലാശാല യുവജനോത്സവത്തോടനുബന്ധിച്ച് മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട്
അറിയിക്കും.
രണ്ടാം സെമസ്റ്റർ എം.ബി.എൽ (ഈവനിംഗ് കോഴ്സ്), നാലാം സെമസ്റ്റർ എം.ബി.എൽ എന്നീ ബിരുദ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബിടെക്(2013 സ്‌കീം) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ പ്രോജക്ട് & വൈവവോസി, ഇൻഫർമേഷൻ ടെക്‌നോളജിയുടെ വെബ് ആപ്ലിക്കേഷൻസ് ലാബ്, പ്രോജക്ട് വർക്ക്, വൈവവോസി എന്നിവ 27 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
ജൂൺ 4, 10, 16 തീയതികളിൽ നടത്തുന്ന ജർമ്മൻ എ1, ജർമ്മൻ ബി1, ജർമ്മൻ ബി2 പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി പുനഃക്രമീകരിച്ചു. പിഴകൂടാതെമേയ് 26 വരെയും 150 രൂപ പിഴയോടെ മേയ് 28 വരെയും 400 രൂപ പിഴയോടെ മേയ് 30 വരെയും അപേക്ഷിക്കാം.
ഓർമ്മിക്കാൻ...
ആർമി കോളേജിൽ
നഴ്സിംഗ്:
ജലന്തർ ആർമി കോളേജ് ഒഫ് നഴ്സിംഗ്, ഗുവാഹത്തി ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്സിംഗ് എന്നിവിടങ്ങളിൽ ആർമി ഉദ്യോഗസ്ഥരുടെ/ റിട്ടയർ ചെയ്തവരുടെ പെൺമക്കൾക്ക് ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിന് 26 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: ainguwahati@cbtexam.in
ഡ്രോൺ പൈലറ്റ്കോഴ്സ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് 31നകം അപേക്ഷിക്കാം. വിവരങ്ങൾക്കും അപേക്ഷിക്കാനും https://tinyurl.com/asapdronecourse സന്ദർശിക്കുക. ഫോൺ : 9495999693
പ്രസ് ക്ലബ് ജേർണലിസം കോഴ്സിന്
ജൂൺ 7 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്സിലേക്ക് ജൂൺ 7 വരെ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28 വയസ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോം www.trivandrumpressclub.com വെബ്സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ : ijtrivandrum@gmail.com
വിശദവിവരങ്ങൾക്ക് :7591966995, 9946108218, 0471- 4614152.