സംഘാടക സമിതി രൂപീകരിച്ചു

Sunday 25 May 2025 12:54 AM IST
സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: നഗരസഭയെയും കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നടേരി പാലം ശിലാസ്ഥാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന സംഘാടക സമിതി യോഗം കീഴരിയൂർ മാപ്പിള എൽ.പി സ്കൂൾ ഹാളിൽ നടന്നു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല, എൻ.എം സുനിൽഇന്ദിര, അമൽ സരാഗ, സുധ വല്ലിപ്പടിക്കൽ, ജലജ സുനിതാ ബാബു, എം.സുരേഷ് എന്നിവർ പ്രസംഗിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ , എസ്.കെ സരുൺ എന്നിവർ പദ്ധതി വിശദീകരിച്ചു. ഭാരവാഹികൾ: സുധാ കിഴക്കെപ്പാട്ട് (ചെയർപേഴ്സൺ), കെ.കെ. നിർമ്മല (കൺവീനർ).