മിൽമ കവറിലൂടെയും സൈബർ ബോധവത്കരണം

Sunday 25 May 2025 12:00 AM IST

തിരുവനന്തപുരം: മിൽമയുമായി ചേർന്ന് സൈബർ സുരക്ഷാ ബോധവത്കരണം നടത്താൻ പൊലീസ്. മിൽമാ പാലിന്റെ കവറുകളിൽ ഇന്നു മുതൽ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരും സൈബർ സുരക്ഷാ സന്ദേശങ്ങളും രേഖപ്പെടുത്തും. മൂന്നു വർഷത്തിനിടെ 1200 കോടി രൂപയാണ് സൈബർ തട്ടിപ്പിലൂടെ മലയാളികൾക്ക് നഷ്ടമായത്. ജനങ്ങളിൽ പരമാവധി ബോധവത്കരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ 30ലക്ഷം വീടുകളിലേക്ക് സൈബർ സുരക്ഷാ സന്ദേശങ്ങളെത്തിക്കാൻ കഴിയുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.