പുനത്തിൽ നാരായണൻ അടിയോടി അനുസ്മരണം
Sunday 25 May 2025 12:02 AM IST
വടകര: കോൺഗ്രസ് നേതാവായിരുന്ന പുനത്തിൽ നാരായണൻ അടിയോടി അനുസ്മരണം മുൻ കെ .പി. സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുനത്തിൽ നാരായണൻ അടിയോടി സ്മാരക സഹകാരി അവാർഡ് വി എ നാരായണന് നൽകി. കെ പ്രവീൺ കുമാർ, ഐ മൂസ, ശശിധരൻ കരിമ്പനപ്പാലം, ഇ നാരായണൻ നായർ, കളത്തിൽ പീതാംബരൻ, പി അശോകൻ, അച്ചുതൻ പുതിയടത്ത്, ബാബു ഒഞ്ചിയം, ടി .വി സുധീർ കുമാർ, സതീശൻ കുരിയാടി, സി .പി ബിജു പ്രസാദ്, മോഹനൻ പുത്തൂർ, പുറന്തോടത്ത് സുകുമാരൻ, രവീഷ് വളയം, ബാബു ബാലവാടി, തേരത്ത്കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വി .എ നാരായണൻ എന്നിവർ പ്രസംഗിച്ചു.