ഒ.പി.വിജിലയ്ക്ക് യാത്രയയപ്പ്

Sunday 25 May 2025 12:01 AM IST
d

മേപ്പയ്യൂർ: ബാലുശ്ശേരിയിലേക്ക് സ്ഥലം മാറി പോകുന്ന കൊഴുക്കല്ലൂർ കെ.സി. നാരായണൻ മാസ്റ്റർ സ്മാരക അങ്കണവാടിയിലെ ഒ .പി. വിജിലയ്ക്ക് യാത്രയയപ്പ് നൽകി. രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും ചേർന്ന് നൽകിയ യാത്രയയപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് മെമ്പർ കെ കെ നിഷിദ, സംഘാടകസമിതി കൺവീനർ യു .കെ അമ്മദ്, കെ .കെ രാരിച്ചൻ ,കെ .എം കുഞ്ഞിക്കണ്ണൻ, സി .എം ബാലകൃഷ്ണൻ, ഇ .കെ രാഘവൻ, സുഭാഷ് സമത, ബിന്ദു ചാമക്കണ്ടി എന്നിവർ പ്രസംഗിച്ചു.