മഴക്കാലപൂർവ്വ ശുചീകരണം

Sunday 25 May 2025 1:04 AM IST

പാലക്കാട്: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം പുരോഗമിക്കുന്നു. മാർച്ച് മുതൽ ആരംഭിച്ച ശുചീകരണത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ 951 ക്ലീനിംഗ് ഡ്രൈവുകളിലായി നീക്കം ചെയ്തത് 349.87 ടൺ മാലിന്യം. 908 പൊതു സ്ഥലങ്ങളാണ് ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായി വൃത്തിയാക്കിയത്. അതോടൊപ്പം 520.54 കിലോ മീറ്റർ ദൂരത്തിൽ തോട്, നീർച്ചാൽ, ഓട തുടങ്ങിയവയും 319 കുളങ്ങളും വൃത്തിയാക്കി. ജില്ലയിലെ 11,16,99 കിണറുകളിൽ ക്ലോറിനേഷനും മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നടത്തി. പരിസരം വൃത്തിയായി സൂക്ഷിക്കാത്ത 296 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. ഇവരിൽ നിന്നും 32,84,00 രൂപയാണ് പിഴ ലഭിച്ചു. ഇതിന് പുറമെ കണ്ടെത്തിയ 201 ഗാർബേജ് പോയിന്റുകളും പൂർണമായി വൃത്തിയാക്കി. 24,52,18 വീടുകളിൽ കൊതുക് നിവാരണത്തിന്റെ ഭാഗമായി കൊതുക് നശീകരണത്തിനായുള്ള ഫോഗിംഗ് പോലുള്ള പ്രവർത്തനങ്ങളും ചെയ്തു.