മഴ :കെ.എസ്.ഇ.ബിക്ക് 26.89കോടി നഷ്ടം

Sunday 25 May 2025 4:03 AM IST

തിരുവനന്തപുരം:കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടം.നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു.