നീന്തൽ പരിശീലന സമാപനം
Sunday 25 May 2025 12:07 AM IST
നെന്മാറ: ശ്രീനാരായണ അക്വാറ്റിക് ക്ലബ്ബിന്റെയും നെന്മാറ ജനമൈത്രി പൊലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ രണ്ട് മാസം നീണ്ടു നിന്ന നീന്തൽ പരിശീലനത്തിന്റെ സമാപനം നെല്ലിക്കുളങ്ങര ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു. സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നെന്മാറ സർക്കിൾ ഇൻസ്‌പെക്ടർ എ.പി.അനീഷ് നിർവഹിച്ചു. യു.ഹരിദാസ്, വി.ശ്രീകുമാർ, ആർ.അരുൺകുമാർ, ജി.വിനയകുമാർ, കെ.പി.രാമചന്ദ്രൻ, എം.എസ്.ദിലീപ്, കെ.സുദേവൻ, കെ.വിജയൻ എന്നിവർ ആശംസകൾ നേർന്നു. ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.