കൺവെൻഷൻ
Sunday 25 May 2025 1:09 AM IST
ചിറ്റൂർ: പുരോഗമന കലാ സാഹിത്യ സംഘം കണ്ണാടി പഞ്ചായത്ത് കൺവെൻഷൻ സാഹിത്യ സംഘം ജില്ല സെക്രട്ടറി ആർ.ശാന്തകുമാരൻ ഉദ്ഘാടനം ചെയ്തു. ടി.എസ്.സീനിത മോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ.സെയ്തു മുസ്തഫ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി എൻ.ജയപ്രകാശ്, വനിതാ സാഹിതി മേഖലാ സെക്രട്ടറി നജ്മ സലീം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.വി.സുരേന്ദ്രൻ (പ്രസിഡന്റ്), എം.വിജയകുമാർ (സെക്രട്ടറി), ആർ.ശാലിനി (വനിതാ സാഹിതി പ്രസിഡന്റ്), ടി.എസ്.സീനിതാ മോൾ (വനിതാ സാഹിതി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.