ദേശീയപാത നിർമ്മാണം ഉടൻ: ഗോവിന്ദൻ

Sunday 25 May 2025 12:12 AM IST

ആലപ്പുഴ: ഇപ്പോൾ പൊളിഞ്ഞതുൾപ്പടെയുള്ള ദേശീയപാതയുടെ നിർമ്മാണം 2026 മേയിൽ തിരഞ്ഞെടുപ്പിന് മുമ്പായി പൂർത്തിയാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനെ നേരിട്ട് കാണുമെന്നും അദ്ദേഹം എൻ.ജി.ഒ യൂണിയൻ 62-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇല്ലായിരുന്നെങ്കിൽ എൻ.എച്ച് 66ന്റെ വികസനം നടക്കുമായിരുന്നില്ല. റോഡ് പൊളിഞ്ഞുകിട്ടിയതിലും വലിയ ചാൻസ് ഇനി കിട്ടാനില്ലെന്നാണ് യു.ഡി.എഫും ബി.ജെ.പിയും പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. മുൻമന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ,മുൻ എം.പി എ.എം. ആരിഫ് തുടങ്ങിയവർ സംസാരിച്ചു.