റോഡ് നിർമ്മാണം അശാസ്ത്രീയമെന്ന്

Sunday 25 May 2025 12:14 AM IST
ആയഞ്ചേരി പഞ്ചായത്ത്ഓഫീസിന് മുന്നിലെ റോഡിൽ വെള്ളം നിറഞ്ഞത്

വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പി.ഡബ്ല്യു.ഡി റോഡിൽ വെള്ളം കെട്ടി നിന്ന് ഗതാഗതവും കാൽനടയാത്രയും അസാദ്ധ്യമാക്കിയത് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അശാസ്ത്രീയമായി നിർമ്മിച്ച റോഡാണെന്ന് എൽ .ഡി .എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ആരോപിച്ചു. വെള്ളം ഒഴുകിപ്പോയിരുന്ന ഇടവഴിയിൽ പുതിയ കോൺക്രീറ്റ് റോഡ് നിർമ്മിച്ചത് പി.ഡബ്ല്യു.ഡി റോഡിനേക്കാൾ ഉയരത്തിലാണ്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവണമെന്ന് എൽ.ഡി.എഫ് മെമ്പർമാർ പഞ്ചയത്ത് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ, മെമ്പർമാരായ ടി സജിത്ത്, സുധ സുരേഷ്, ശ്രീലത എൻ. പി , പി രവീന്ദ്രൻ, പ്രവിത അണിയോത്ത്, ലിസ പുനയംകോട്ട് എന്നിവർ പ്രസംഗിച്ചു.