നാഷണൽ ഫാർമേഴ്സ് പാർട്ടി രൂപീകരിച്ചു

Sunday 25 May 2025 12:18 AM IST

കോട്ടയം: മുൻ കേരള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നാഷണൽ ഫാർമേഴ്സ് പാർട്ടി രൂപീകരിച്ചു. മുൻ എം.പിയും എം.എൽ.എയുമായ ജോർജ് ജെ. മാത്യുവാണ് ചെയർമാൻ. മുൻ എം.എൽ.എ പി.എം.മാത്യുവാണ് ജനറൽ സെക്രട്ടറി. മറ്റ് ഭാരവാഹികൾ : മുൻ എം.എൽ.എ എം.വി.മാണി, കെ.ഡി.ലൂയീസ്

(വൈസ് പ്രസിഡന്റമാർ), ജോണി ചാമക്കാല, ജോമോൻ കെ. ചാക്കോ (സെക്രട്ടറിമാർ), ജോസഫ് മൈക്കിൾ കള്ളിവയലിൽ (ട്രഷറർ).

ദേശീയതലത്തിൽ കർഷക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പോരാടും. ഒരു മുന്നണിയോടും അയിത്തമില്ല. ഡ്രോൺ, സ്‌പ്രിൻക്ളർ, റോക്കറ്റ് ചിഹ്നങ്ങളിലൊന്ന് അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായും ഭാരവാഹികൾ പറഞ്ഞു.