ഡി.കെ.ടി.എഫ് നേതൃസംഗമം
Sunday 25 May 2025 12:51 AM IST
പത്തനംതിട്ട : സംസ്ഥന സർക്കാർ കർഷക തൊഴിലാളികളോട് കാട്ടുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. ഡി.കെ.ടി.എഫ് ആറന്മുള മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷാജി ചാക്കോ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് തട്ടയിൽ ഹരികുമാർ, ജോർജ് മോഡി, സി.കെ.ബാലൻ, ടി.എം.സന്തോഷ്, എം.കെ.ബോസ്, വിജയൻപിള്ള, അജയൻപിള്ള ആനിക്കനാട്ട്, രാജു നെടുവേലിമണ്ണിൽ, ചാക്കോ മാത്യു, കുര്യാക്കോസ് ജോൺ, സദാനന്ദൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.