റോഡ് നവീകരിച്ചു

Sunday 25 May 2025 12:52 AM IST

പത്തനംതിട്ട : നഗരസഭ ഒന്നാം വാർഡിലെ ചുരുളിക്കോട് - വാളുവെട്ടുംപാറ റോഡ് സഞ്ചാരയോഗ്യമാക്കി. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശോഭ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതിയംഗം പി.കെ.അനീഷ്, പാസ്റ്റർ മാത്യുലാസർ, സൈമൺ കെ.സി, സുശീലപുഷ്പൻ, വൽസമ്മ തോമസ്, പൊന്നച്ചൻ എന്നിവർ സംസാരിച്ചു. ദീർഘകാലമായി പൊട്ടിപൊളിഞ്ഞ റോഡിലെ യാത്ര ഏറെ ദുരിതമായിരുന്നു. വാർഡ് അംഗം ശോഭ കെ.മാത്യൂവിന്റെ ഗ്രാൻഡ് ഫണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.