സ്കൂൾ കിറ്റ് വിതരണം

Sunday 25 May 2025 12:53 AM IST

തിരുവല്ല : ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ തിരുവല്ല സ്റ്റേഷൻ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും തിരുവല്ല പൊലീസ് സ്റ്റേഷൻ ഫേസ് ബുക്ക് പേജ് ഉദ്ഘാടനവും സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് എസ് നിർവഹിച്ചു. കെ.പി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം ഷിറാസ്.ഐ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് നിശാന്ത് പി.ചന്ദ്രൻ, വാർഡ് കൗൺസിലർ ബിന്ദുറെജി, വിനോദ് മുരളി എന്നിവർ പ്രസംഗിച്ചു.