ബി.ജെ.പിയുടെ ആദരം

Sunday 25 May 2025 12:54 AM IST

കൊടുമൺ : നവോദയ വിദ്യാലയങ്ങളുടെ പ്ലസ് ടു (കൊമേഴ്സ് ) പരീക്ഷയിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ നിഭ എൻ.പ്രഭയെ ബി ജെ പി കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവ ആദരിച്ചു. പന്തളം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് നന്ദനൻ, ഏരിയ പ്രസിഡന്റ് രാജശ്രീ, ജനറൽ സെക്രട്ടറി രവീന്ദ്രൻ ഉണ്ണിത്താൻ , സെക്രട്ടറി പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് പുഷ്പൻ ഐക്കാട് തുടങ്ങിയവർ പങ്കെടുത്തു.