ദേവപ്രശ്ന പരിഹാരക്രിയ

Sunday 25 May 2025 12:57 AM IST

വാഴമുട്ടം : വാഴമുട്ടം കിഴക്ക് മഹാവിഷ്ണു ക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രിയകളും അനുബന്ധ പൂജകളും ഇന്ന് മുതൽ 28 വരെ നടക്കും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ ഏഴിന് അഷ്ടദ്രവ്യ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, വൈകിട്ട് മഹാസുദർശനഹോമം. നാളെ രാവിലെ ഏഴിന് പാൽപ്പായസഹോമം, വൈകിട്ട് ഷോഘ്നഹോമം, വാസ്തുബലി, സർപ്പബലി. 27ന് രാവിലെ ഏഴിന് ബിംബശുദ്ധിക്രിയകൾ, മൃത്യുഞ്ജയഹോമം, വൈകിട്ട് ജലദ്രോണിപൂജ, കലശപൂജ, പരികലശപൂജ, അധിവാസ ഹോമം. 28 ന് രാവിലെ ഏഴിന് കലശത്തിങ്കൽ ഉഷ:പൂജ, 8.30 നും 9.15 നും മദ്ധ്യേ അഷ്ടബന്ധലോപനം എന്നിവ നടക്കും.