പഠനോപകരണ വിതരണം
Sunday 25 May 2025 12:58 AM IST
ചിറ്റാർ : ജി.എച്ച്.എസ്.എസ് ചിറ്റാർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളായ വിസ്മയ സുജിത്തിനും തേജസ്.ആറിനും മൊമെന്റോ നൽകി.
പ്രസിഡന്റ് വി.കെ.പ്രമോൻ അദ്ധ്യക്ഷതനായിരുന്നു. സെക്രട്ടറി അജീഷ് ഇ തോമസ് സ്വാഗതം പറഞ്ഞു. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ജോജി വർഗീസ്, എച്ച്.എം അമ്പിളി, ശ്രീരാജ്, ഗിരീഷ്, ശാലിനി എന്നിവർ നേതൃത്വം നൽകി.