പെരുപുഞ്ചയിൽ കൊയ്ത്തുൽസവം
Sunday 25 May 2025 12:58 AM IST
തിരുവല്ല : ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആലുംതുരുത്തി പെരു പുഞ്ച പാടശേഖരത്തിൽ നെൽകൃഷിയുടെ കൊയ്ത്തുൽസവം നടത്തി. ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരികൃഷ്ണൻ എസ്.പിള്ള, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, വൈസ് പ്രസിഡന്റ് മിനി ജോസ്, കടപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജുകുട്ടി, ഫാ.ഉമ്മൻ മട്ടയ്ക്കൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്രനാഥ്, അലക്സാണ്ടർ കുര്യൻ, തോമസ് എബ്രഹാം, തങ്കപ്പൻ, സി.ഇ.ഒ ജിത്തു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.