മഴക്കെടുതിയിൽ പത്തനംതിട്ട : നാളെ റെഡ് അലർട്ട്

Sunday 25 May 2025 12:04 AM IST

പത്തനംതിട്ട : ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും ആരംഭിച്ചു. 30 വരെയാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനസജ്ജമെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തഹസീൽദാർമാരുടെ മേൽ നോട്ടത്തിൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സൗകര്യം ഉറപ്പാക്കണം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ക്യാമ്പുകളിൽ പകർച്ചവ്യാധികൾ തടയാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. വെള്ളം ഉയരുമ്പോൾ ഒറ്റപ്പെടുന്ന അരയാഞ്ഞിലിമൺ, കുറുമ്പൻമൂഴി തുടങ്ങിയ പട്ടികവർഗ മേഖലയിൽ ഭക്ഷണസാധനം ഉറപ്പാക്കും. ഗർഭിണികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റാനും നിർദേശം നൽകി. ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് പൊതുജനങ്ങൾ ശ്രദ്ധിക്കണം.

പ്രവേശനോത്സവത്തിന് മുൻപ് സ്‌കൂളിന്റെ ഫിറ്റ്‌നെസ് പരിശോധിച്ച് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. തിരുവല്ല സബ്കളക്ടർ, അടൂർ ആർ.ഡി.ഒ എന്നിവർ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു

ഇന്നു മുതൽ ബുധനാഴ്ച വരെ ജില്ലയിലെ എല്ലാ ക്വാറികളുടെ പ്രവർത്തനവും മലയോരത്ത് നിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നിരോധിച്ചു.

രാത്രിയാത്ര നിരോധിച്ചു

28 വരെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതൽ രാവിലെ ആറു വരെ നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും നിരോധിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദ്ദേശം

മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള ഇടങ്ങൾ : 60

വൈദ്യുതി സംബന്ധമായ വിവരങ്ങൾക്ക്

ഇലക്ട്രിക്കൽ സർക്കിളിൽ കൺട്രോൾ റൂം ഫോൺ: 9446009451.

കെ.എസ്.ഇ.ബി.എൽ ചാറ്റ് ബോട്ട് സംവിധാനമായ

ഇലക്ട്രയുടെ സഹായത്തിന് ഫോൺ : 9496001912 .

ടോൾ ഫ്രീ നമ്പർ : 1912, 0471 25555442, 9496001912

എമർജൻസി നമ്പർ : 9496010101

നെ​ടു​മ്പ്ര​ത്ത് ​വീ​ടി​ന് ​മു​ക​ളി​ൽ​ ​മ​രം​വീ​ണു തി​രു​വ​ല്ല​ ​:​ ​താ​ലൂ​ക്കി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ര​ണ്ടാം​ദി​വ​സ​വും​ ​ക​ന​ത്ത​മ​ഴ​യും​ ​കാ​റ്റും​ ​നാ​ശം​ ​വി​ത​ച്ചു.​ ​നെ​ടു​മ്പ്ര​ത്ത് ​ഒ​രു​ ​വീ​ടി​ന് ​മു​ക​ളി​ൽ​ ​മ​രം​വീ​ണു.​ ​മു​ത്തൂ​രി​ൽ​ ​മ​രം​ ​വീ​ണ് ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു.​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​അ​ധി​കൃ​ത​ർ​ ​സ്ഥ​ല​ത്തെ​ത്തി​ ​മ​രം​മു​റി​ച്ചു​ ​നീ​ക്കി​യാ​ണ് ​ഗ​താ​ഗ​തം​ ​പു​നഃ​സ്ഥാ​പി​ച്ച​ത്.​ ​ വൈ​ദ്യു​തി​ ​ബ​ന്ധം​ ​പ​ല​യി​ട​ത്തും​ ​നി​ല​ച്ചു.​ ​വാ​ള​ക​ത്തി​ൽ​ ​പാ​ല​ത്തി​ന് ​സ​മീ​പം​ ​തോ​പ്പി​ൽ​ ​വ​ട​ക്കേ​തി​ൽ​ ​ച​ന്ദ്ര​ന്റെ​ ​വീ​ടി​ന് ​മു​ക​ളി​ലേ​ക്ക് ​പ്ലാ​വ് ​ഒ​ടി​ഞ്ഞു​ ​വീ​ണു.​ ​ആ​ള​പാ​യ​മി​ല്ല.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 5.30​ ​മു​ത​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​ശ​ക്ത​മാ​യ​ ​കാ​റ്റും​ ​മ​ഴ​യും​ ​തു​ട​ർ​ന്നു.​ ​ക​ന​ത്ത​മ​ഴ​ ​ഉ​ണ്ടാ​കു​മെ​ന്ന​ ​മു​ന്ന​റി​യി​പ്പി​നെ​ ​തു​ട​ർ​ന്ന് ​ഫ​യ​ർ​ഫോ​ഴ്‌​സി​ന് ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശ​വും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പെ​രി​ങ്ങ​ര,​ ​നെ​ടു​മ്പ്രം​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ​ല​യി​ട​ത്തും​ ​മ​ര​ത്തി​ന്റെ​ ​ശി​ഖ​ര​ങ്ങ​ൾ​ ​വൈ​ദ്യു​തി​ ​ലൈ​നി​ൽ​ ​വീ​ണ​തി​നെ​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​മു​ത​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​നി​ല​ച്ചു.

ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​വീ​ടി​ന് ​മു​ക​ളി​ലേ​ക്ക് ​മ​രം​ ​വീ​ണു ചാ​ത്ത​ങ്ക​രി​ ​:​ ​ഇ​ന്ന​ലെ​യു​ണ്ടാ​യ​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​പെ​രി​ങ്ങ​ര​ ​പ​ഞ്ചാ​യ​ത്തി​ലെ​ 13​-ാം​ ​വാ​ർ​ഡി​ൽ​ ​ചാ​ത്ത​ങ്ക​രി​ ​സാ​മൂ​ഹി​ക​ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ​സ​മീ​പം​ ​കി​ഴ​ക്കും​മു​റി​യി​ൽ​ ​അ​നീ​ഷ് ​എ.​കെ​യു​ടെ​ ​വീ​ടി​ന് ​മു​ക​ളി​ലേ​ക്ക് ​മ​രം​ ​ക​ട​പു​ഴ​കി​ ​വീ​ണു.​ ​അ​ടു​ക്ക​ള​യ്ക്ക് ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചു.