മുക്ത്യോദയം കൗൺസിലിംഗ് ഹെൽപ്പ് ഡെസ്കുകൾ 17 ഇടങ്ങളിൽക്കൂടി
Sunday 25 May 2025 12:47 AM IST
കൊല്ലം: കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ലഹരിക്കെതിരായി നടപ്പാക്കുന്ന സംയുക്ത കർമ്മ പദ്ധതി മുക്ത്യോദയം കൂടുതൽ മേഖലകളിലേക്ക്. പദ്ധതിയുടെ ഭാഗമായ കൗൺസിലിംഗ് ഹെൽപ്പ് ഡെസ്കുകൾ 17 ഇടങ്ങളിൽ കൂടി പ്രവർത്തന സജ്ജമായി. പള്ളിത്തോട്ടം ഓൺ ബോസ്കോ നഗറിൽ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ കൗൺസിലിംഗ് ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. പള്ളിത്തോട്ടം ഡിവിഷൻ കൗൺസിലർ എൻ. ടോമി, കൊല്ലം സിറ്റി അഡിഷണൽ എസ്.പി എൻ. ജിജി, പള്ളിത്തോട്ടം പൊലീസ് ഇൻസ്പെക്ടർ ഷെഫീഖ്, മനഃശാസ്ത്ര വിദഗ്ദ്ധ ഭുവനേശ്വരി സോജൻ തുടങ്ങിയവർ സംസാരിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മുതൽ 5 വരെ ഹെൽപ്പ് ഡെസ്ക് സേവനം ലഭിക്കും.