ഗാന്ധിഭവൻ അന്തേവാസികൾക്ക് മുഖ്യമന്ത്രിയുടെ പിറന്നാൾ സദ്യ

Sunday 25 May 2025 12:56 AM IST

പ​ത്ത​നാ​പു​രം: എൺപതാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് പ്രഥമൻ സഹിതം സമൃദ്ധ സദ്യനൽകി. അവിടത്തെ കുട്ടികളും അച്ഛനമ്മമാരും അടക്കം 1500 ഓളം പേർ സദ്യ കഴിച്ചു.

പരിപ്പ്, അവിയൽ, അച്ചാർ, സാമ്പാർ തുടങ്ങിയ വിഭവങ്ങൾ നിറഞ്ഞ സദ്യ കഴിച്ച് ഗാന്ധിഭവൻ അന്തേവാസികളുടെ മനസ് നിറഞ്ഞു. നേരത്തെ ഗാ​ന്ധി​ഭ​വൻ സ​ന്ദർ​ശി​ച്ച വേ​ള​യിൽ അന്തേവാസികളോട് സ്‌​നേ​ഹ​പൂർ​വം പെ​രു​മാ​റി​യ അ​ദ്ദേ​ഹം ഗാ​ന്ധി​ഭ​വ​നി​ലെ പ്ര​വർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചിരു​ന്നു. ആ സ്‌​നേ​ഹം പു​തു​ക്ക​ലാ​ണ് പി​റ​ന്നാൾ ദി​ന​ത്തിലെ സ​ദ്യയൊരു​ക്കൽ. പ്ര​ള​യ​ക്കെ​ടു​തി​യിൽ കേ​ര​ളം ദു​രി​ത​ത്തി​ലാ​യ ഓ​ണ​ക്കാ​ല​ത്ത് ഗാ​ന്ധി​ഭ​വ​നി​ലെ മു​ഴു​വൻ കു​ഞ്ഞു​ങ്ങൾ​ക്കും ഓ​ണ​ക്കോ​ടി വാ​ങ്ങി​നൽ​കു​ന്ന​തി​നാ​യി ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് അ​ദ്ദേ​ഹം കൊ​ടു​ത്തു​വി​ട്ടി​രു​ന്നു. ഗാ​ന്ധി​ഭ​വൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സേ​വ​ന​ പ്ര​വർ​ത്ത​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തിൽ മു​ഖ്യ​മ​ന്ത്രി​​ക്ക് പി​റ​ന്നാൾ ആ​ശം​സ​കൾ നേർ​ന്ന് മ​ധു​രം പ​ങ്കു​വ​ച്ചു.