എഴുകോണിൽ ഇനി ഉയരും ക്രിക്കറ്റ് ആരവം

Sunday 25 May 2025 1:20 AM IST
എഴുകോൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രൂപരേഖ

കൊ​ല്ലം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷന് കീ​ഴിൽ കൊ​ല്ലം എ​ഴു​കോ​ണിൽ അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം വ​രു​ന്നു. പ​ത്ത് ഏ​ക്കർ വി​സ്​തൃ​തി​യിൽ കെ.സി.എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് സ്റ്റേ​ഡി​യം ഒ​രു​ങ്ങു​ന്ന​ത്. 56 കോ​ടി രൂ​പ ആ​കെ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തിൽ 21 കോ​ടി​യു​ടെ നിർ​മ്മാ​ണ പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ക. കെ.സി.എ ആ​ദ്യ​മാ​യി നിർ​മ്മി​ക്കു​ന്ന ഗ്രീൻ റേ​റ്റിം​ഗ് ഫോർ ഇൻ​ഗ്രേ​റ്റ​ഡ് ഹാ​ബി​റ്റാ​റ്റ് അ​സ​സ്‌​മെന്റ് (ഗ്രി​ഹ) അം​ഗീ​കൃ​ത സ്റ്റേ​ഡി​യം കൂ​ടി​യാ​ണ് എ​ഴു​കോ​ണി​ലേ​ത്. 2026 അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂർ​ത്തീ​ക​രി​ക്കും.

ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങൾ​ക്ക് വേ​ദി​യാ​കും  ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങൾ​ക്ക് ഭാ​വി​യിൽ വേ​ദി​യാ​കും

 2015-​16 കാ​ല​യ​ള​വിൽ കെ.സി.എ ഏ​റ്റെ​ടു​ത്ത സ്ഥ​ലം

 തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തിൽ നി​ന്ന് 60 കി​ലോ മീ​റ്റർ അ​ക​ലെ

 150 മീ​റ്റർ വ്യാ​സ​മു​ള്ള ഗ്രൗ​ണ്ട്

 ഡ്ര​സിം​ഗ് റൂം ഉൾ​പ്പെ​ടു​ന്ന ആ​ധു​നി​ക പ​വ​ലി​യൻ

 ഓ​പ്പൺ എ​യർ ആം​ഫി തീ​യേ​റ്റർ മാ​തൃ​ക​യിൽ ഗാ​ല​റി

 മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള ഓ​ഫീ​സ് ബ്ലോ​ക്ക്

 ഔ​ട്ട് ഡോർ നെ​റ്റ് പ്രാ​ക്ടീ​സ് സൗ​ക​ര്യം

 ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും പ​രി​ശീ​ല​നം ന​ട​ത്താ​വു​ന്ന ഇൻ​ഡോർ പ്രാ​ക്ടീ​സ് സം​വി​ധാ​നം

 അ​ത്യാ​ധു​നി​ക ജിം​നേ​ഷ്യം, വി​ശാ​ല​മാ​യ കാർ പാർ​ക്കിം​ഗ്

നിർ​മ്മാ​ണ ഉ​ദ്​ഘാ​ട​നം ഇ​ന്ന്

ജി​ല്ല​യി​ലെ കാ​യി​ക ഭൂ​പ​ട​ത്തിൽ വൻ മാ​റ്റ​ങ്ങൾ കൊ​ണ്ടുവ​രു​ന്ന സ്റ്റേ​ഡി​യം നിർ​മ്മാ​ണത്തിന്റെ ഉ​ദ്​ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ധനമ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ നിർ​വ​ഹി​ക്കും. മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി, കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ് എം.പി, കോ​വൂർ കു​ഞ്ഞു​മോൻ എം.എൽ.എ, കെ.സി.എ പ്ര​സി​ഡന്റ് ജ​യേ​ഷ് ജോർ​ജ്, സെ​ക്ര​ട്ട​റി വി​നോ​ദ്.എ​സ്.കു​മാർ എ​ന്നി​വർ പ​ങ്കെ​ടു​ക്കും.

സ്റ്റേ​ഡി​യ​ത്തിൽ മ​ഴ​വെ​ള്ള സം​ഭ​ര​ണി ഒ​രു​ക്കും. കൂ​ടാ​തെ, സ​മീ​പത്തെ നീർച്ചാ​ലു​ക​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യാണ് നിർ​മ്മാ​ണം.

കെ.സി.എ​ അധികൃതർ