4.87 ഗ്രാം എം.ഡി.എം.എ പിടിച്ചു

Sunday 25 May 2025 1:20 AM IST

കൊല്ലം: കൊല്ലം കോതയത്തുള്ള ഫ്ലാറ്റിൽ നിന്ന് 4.87 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താമസക്കാരനായ ഹരികൃഷ്ണനെ (27) എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ആർ.രജിത്തിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ എസ്.ആർ.ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധു, ശ്രീനാഥ്, ശ്രീവാസ്, അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.