കിക്ക് ഡ്രഗ്സ് ജേഴ്സി പ്രകാശനം

Sunday 25 May 2025 1:25 AM IST

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാർ കായിക വകുപ്പും ചേർന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ കിക്ക് ഡ്രഗ്സ് ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൗമാര ഫുട്ബാൾ പദ്ധതിയായ ഗ്രാസ് റൂട്ട് ഡേ ചടങ്ങും ജേഴ്സി പ്രകാശന ചടങ്ങും സംഘടിപ്പിച്ചു. പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷിഹാബ് മാമൂട്ടിൽ അദ്ധ്യക്ഷനായി. കിക്ക് ഡ്രഗ്സ് ഭാഗമായുള്ള ജേഴ്സി പ്രകാശനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ലിവസസ് ഫാർമ എം.ഡി ഫിറോസ് നല്ലാന്തറയും ചേർന്ന് ടീം എം എഫ്.എ ക്വയിലോൺ സൂപ്പർ ലീഗ് ടീം ക്യാപ്റ്റൻ സുഹൈലിന് കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി.സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗം ഷംനാ റാഫി, എ.കെ.ആനന്ദ് കുമാർ, എ.സിദ്ധീഖ്, വിളയിൽ ഹരികുമാർ,വിനോദ് കുമാർ, തുണ്ടിൽ നസ്സീർ, നാസർ തേവലക്കര, പ്രതീപ് ശങ്കരമംഗലം,അനീസ അൻസർ,രാജശ്രീ,അജിത്ത്കുമാർ, ഇർഫാൻ എന്നിവർ സംസാരിച്ചു. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ് സ്വാഗതവും സെക്രട്ടറി എ.ആഷിം നന്ദിയും പറഞ്ഞു.